കുട്ടിക്ക് കഴുത്തിനും പല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് വനിതാ ഹോസ്റ്റലില്‍ രാത്രി കയറിയ എസ്ഐയുടെ നടപടി ചോദ്യം ചെയ്ത 16കാരന് ക്രൂര മര്‍ദ്ദനം. അജയ് എന്ന കുട്ടിയെയാണ് പൊലീസ് മര്‍ദ്ദിച്ചത്. കുട്ടിക്ക് കഴുത്തിനും പല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിശ്രുത വധുവിനെ കാണാനെത്തിയതാണ് താനെന്നാണ് എസ്ഐ പറയുന്നത്.