മാവോയിസ്റ്റുകള്‍ ബോംബ് സ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് പലാമു എക്സ്പ്രസ്സ് പാളം തെറ്റി,മൂന്നു ബോഗികളും എഞ്ചിനും പാളത്തില്‍ നിന്ന് വേര്‍പെട്ടു.. ലാത്തെഹാര്‍ ജില്ലയിലെ ചിപ്പദോഹാര് സ്റ്റേഷന് മുതല്‍ ബാര്വാടി വരെയുള്ള പാളമാണ് മാവോയിസ്റ്റുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തത്.
ബര്ക്കകനാ മുതല്‍ പാറ്റ്നവരെ പോകുന്ന പലാമു എക്സ്പ്രസ്സില്‍ ആ സമയം നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.അത്യാധുനികമായ സ്ഫോടനവസ്തുക്കള്‍ ആണ് മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്നും എന്നാല്‍ ആളപായം ഉണ്ടായിട്ടില്ലെന്നും പലാമു ഡിഐജി സാകേത് കുമാര്‍ സിംഗ് അറിയിച്ചു.
ധന്‍ബാദ് ഡിവിഷന് കീഴിലുള്ള പത്തു മീറ്ററിലധികം പാളം നശിച്ചതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ട്രെയിനുകള്‍ വിവിധസ്റ്റേഷനുകളില്‍ തടഞ്ഞിട്ടിരിക്കുകയാണ്.