UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരപിടിയന്‍മാരുടെ സ്വകാര്യതാ വേട്ട ലളിത് മോദിയും ഇരപിടിയന്‍മാരുടെ സ്വകാര്യതാ വേട്ടയും

എഡിറ്റോറിയല്‍/ടീം അഴിമുഖം

ലളിത് മോദിയുടെ വിവാദ ട്വീറ്റുകളില്‍ പ്രതിപാദിക്കപ്പെട്ടവരില്‍ ഒരാള്‍, ആരോപണ വിധേയനായ മുന്‍ ക്രിക്കറ്റ് മേധാവിയുമായി ലണ്ടനില്‍ താന്‍ നടത്തിയ നിരവധി കൂടിക്കാഴ്ച്ചകളെക്കുറിച്ച് അഴിമുഖത്തോട് പറഞ്ഞു. 

മോദി തന്റെ ലാപ്‌ടോപ് ഒരു വലിയ സ്‌ക്രീനിലേക്ക് ഘടിപ്പിച്ചു. എന്നിട്ട് തന്റെ പക്കലുള്ള നിധി കാണിച്ചുകൊടുത്തു; പല ഫോള്‍ഡറുകളിലായി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ BCCI തലവന്‍ ശ്രീനിവാസനും അടക്കമുള്ള നിരവധി ഇന്ത്യന്‍ VVIPമാര്‍. 

എന്നിട്ടയാള്‍ മറ്റൊരു ഫോള്‍ഡര്‍ ക്ലിക് ചെയ്തു. എന്നിട്ട് ഞങ്ങളോട് സംസാരിച്ച ആളുടെ കമ്പനികളുടെ ഇമെയിലുകള്‍ കാണിച്ചു. നിങ്ങള്‍ ചെയ്തതെല്ലാം എനിക്കറിയാമെന്ന് മോദി വിശദീകരിക്കുന്ന അതേ സമയം അയാളുടെ കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അയച്ച ഒരു മെയില്‍ മോദിയുടെ കമ്പ്യൂട്ടറില്‍ എത്തി. 

അയാള്‍ ഞെട്ടിപ്പോയി. പല പ്രധാനപ്പെട്ട ഇന്ത്യക്കാരുടെയും,പ്രത്യേകിച്ചും ക്രിക്കറ്റുമായി ബന്ധപ്പെട്ടവരുടെ, കമ്പ്യൂട്ടര്‍, ഇമെയില്‍, മൊബൈല്‍ എന്നിവയിലെല്ലാം നുഴഞ്ഞുകയറാന്‍ താന്‍ മുന്‍ മൊസാദ് ചാരന്മാരുടെ സേവനം ഉപയോഗിച്ചു എന്ന് മോദി ശാന്തമായി വിശദീകരിച്ചു. ഞങ്ങളോട് സംസാരിച്ചയാള്‍ മോദിയുടെ ലക്ഷ്യങ്ങളില്‍ ഒരാളായിരുന്നു. മോദി പറഞ്ഞതനുസരിച്ചാണെങ്കില്‍ അയാള്‍ ലക്ഷ്യം വെച്ച ആളുകള്‍ അയക്കുന്ന ഇമെയിലുകള്‍, എസ് എം എസ്, മറ്റ് സന്ദേശങ്ങള്‍ എന്നിവയുടെയെല്ലാം ഒരു പകര്‍പ്പ് തത്സമയം അയാള്‍ക്ക് ലഭിക്കുന്ന ഒരു സംവിധാനം ഈ നുഴഞ്ഞുകയറ്റക്കാര്‍ ലണ്ടനില്‍ ഒരുക്കി. 

കൂടിക്കാഴ്ച്ചക്കൊടുവില്‍ തന്റെയൊരു സഹായിക്ക് കമ്പനി വില്‍ക്കാന്‍ മോദി അയാളോട് ആവശ്യപ്പെട്ടു. മോദി നടത്തിയ ഒരു ഭീഷണിപ്പെടുത്തല്‍ വിലപേശലായിരുന്നു അത്. ഞങ്ങള്‍ കണ്ട സമയത്ത് മോദിയുടെ ഇര ആകെ അസ്വസ്ഥനായിരുന്നു. മോദി തന്നെക്കുറിച്ച് എന്തൊക്കെ വെളിപ്പെടുത്തുമെന്ന് അയാള്‍ക്ക് നിശ്ചയമില്ല. പ്രത്യേകിച്ചും മറച്ചുവെക്കേണ്ട നിരവധി ഇടപാടുകള്‍ കൈവശമുള്ള സ്ഥിതിക്ക്. 

മോദിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ഭരണത്തെ മെച്ചപ്പെടുത്തിയേക്കാം. പക്ഷേ നമ്മെ ആശങ്കാകുലരാക്കേണ്ടത് മോദിയുടെ ട്വീറ്റുകളിലൂടെ ദിവസവും വെളിപ്പെടുന്ന അയാളുടെ ലോകമാണ്. 

അനുദിനമുള്ള തന്റെ നാടകങ്ങളിലൂടെ മോദി തുറന്നുവെക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെയും വ്യാപാരത്തിന്റെയും ഒരു പുതിയ ലോകമാണ്: ഇരപിടിയന്മാരെപ്പോലെ പരസ്പരം സ്വകാര്യതയെ വേട്ടയാടുന്ന ഒരു ലോകം. 

വാസ്തവത്തില്‍ മോദിയുടെ എതിരാളി ശ്രീനിവാസനും കൂട്ടരും ഇമെയില്‍ നുഴഞ്ഞുകയറ്റം നടത്തുന്നു എന്ന ആരോപണം കേട്ടിരുന്നു. എതിരാളികളുടെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്താന്‍ ഇന്ത്യയിലെ പല രാഷ്ട്രീയക്കാരും മിടുക്കാരാണ്. ഉന്നതരുടെ CD ശേഖരം തന്റെ കയ്യിലുണ്ടെന്ന് ഒരു ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരന്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വീമ്പിളക്കുമായിരുന്നു. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമര്‍ സിംഗിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ആഴ്ച്ചകളോളം ചോര്‍ത്തിയിരുന്നു. പല പ്രമുഖ വ്യക്തികളുമായും അയാള്‍ നടത്തിയ എരിവും പുളിയുമുള്ള, വിവാദമായ പല സംഭാഷണങ്ങളും അജ്ഞാതകേന്ദ്രത്തില്‍ നിന്നും പ്രചരിക്കപ്പെട്ടു. മറ്റ് പലരുടേയും സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറിയതിന്റെ പേരില്‍ അമര്‍ സിംഗിന്റെ പേരിലും ആരോപണം ഉയര്‍ന്നിരുന്നു എന്നത് വേറെ കാര്യം. 

നീര റാഡിയയുടെ സംഭാഷണങ്ങള്‍ ആദായ നികുതി വകുപ്പ് നിയമാനുസൃതമായി ചോര്‍ത്തിയതാണെങ്കിലും അത് പരസ്യമായത്, വ്യാപാര എതിരാളികള്‍ അത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയപ്പോഴാണ്. ആരുടേയും ഫോണ്‍ വിളികളുടെയും ഇമെയിലുകളുടെയും വിശദാംശങ്ങള്‍ കിട്ടാന്‍ ഇന്നിപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല. തഴച്ചുവളരുന്ന സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികളുടെ മറ്റൊരു വശം ഇതാണ്. കാശ് കിട്ടിയാല്‍ അവര്‍ ആരുടെ സ്വകാര്യതയിലേക്കും കടന്നുകയറും. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച ഇത്തരത്തിലൊരു കൂട്ടര്‍ പിടിയിലായിരുന്നു. 

പക്ഷേ സ്വകാര്യതയുടെ ഈ നഗ്‌നമായ ലംഘനം സ്വകാര്യ കുറ്റാന്വേഷകരില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയില്‍ ഇത് ഭരണകൂടത്തിന്റെ നേരിട്ടുള്ള അനുമതിയോടെ നടക്കുന്നുണ്ട്. അനൗദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് പത്തു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. 

ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ വകുപ്പ് 5 അനുസരിച്ചു ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ ഇത് ‘പൊതു അടിയന്തരാവസ്ഥയിലോ, പൊതുജന സുരക്ഷയുടെ താത്പര്യത്തിലോ’ ആയിരിക്കണം. 1997ല്‍ ജസ്റ്റിസ് രജേന്ദര്‍ സച്ചാര്‍ നല്‍കിയ ഒരു ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ വെച്ചു. ദേശ ഭദ്രതയ്ക്കും പരമാധികാരത്തിനും വേണ്ടി, രാജ്യത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, ക്രമസമാധാനം അഥവാ ഒരു കുറ്റകൃത്യം തടയാന്‍. 

തങ്ങളുടെ ഫോണുകളും ഇമെയിലുകളും ചോര്‍ത്തുന്നുണ്ടെന്ന് മിക്ക രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും സംശയിക്കുന്നു. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനവുമുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പറയുന്നത് അസാധാരണമായിരുന്നില്ല. ആര്‍ എസ് എസ് നേതാവ് സഞ്ജയ് ജോഷിയെ പോലുള്ള ഒരു നേതാവിനെ ഗുജറാത്തില്‍ നാണം കെടുത്തിയത് ഇത്തരം ഒളിക്യാമറ ഉപയോഗിച്ചായിരുന്നു. 

ഇപ്പോള്‍ മറ്റൊരു മോദി അഴിച്ചുവിട്ട വിവാദവുമായി മല്ലിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ സ്വകാര്യത നിയമങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരമാണിത്. അല്ലാത്തപക്ഷം സ്വകാര്യതയുടെ വരമ്പുകളില്ലാത്ത ഈ ലോകം ഇനിയും നിരവധി പേരുടെ ജീവിതങ്ങളെ താറുമാറാക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എഡിറ്റോറിയല്‍/ടീം അഴിമുഖം

ലളിത് മോദിയുടെ വിവാദ ട്വീറ്റുകളില്‍ പ്രതിപാദിക്കപ്പെട്ടവരില്‍ ഒരാള്‍, ആരോപണ വിധേയനായ മുന്‍ ക്രിക്കറ്റ് മേധാവിയുമായി ലണ്ടനില്‍ താന്‍ നടത്തിയ നിരവധി കൂടിക്കാഴ്ച്ചകളെക്കുറിച്ച് അഴിമുഖത്തോട് പറഞ്ഞു. 

മോദി തന്റെ ലാപ്‌ടോപ് ഒരു വലിയ സ്‌ക്രീനിലേക്ക് ഘടിപ്പിച്ചു. എന്നിട്ട് തന്റെ പക്കലുള്ള നിധി കാണിച്ചുകൊടുത്തു; പല ഫോള്‍ഡറുകളിലായി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ BCCI തലവന്‍ ശ്രീനിവാസനും അടക്കമുള്ള നിരവധി ഇന്ത്യന്‍ വി.വി.ഐ.പിമാര്‍. 

എന്നിട്ടയാള്‍ മറ്റൊരു ഫോള്‍ഡര്‍ ക്ലിക് ചെയ്തു. തുടര്‍ന്ന്‍ ഞങ്ങളോട് സംസാരിച്ച ആളുടെ കമ്പനികളുടെ ഇമെയിലുകള്‍ കാണിച്ചു. നിങ്ങള്‍ ചെയ്തതെല്ലാം എനിക്കറിയാമെന്ന് മോദി വിശദീകരിക്കുന്ന അതേസമയം തന്നെ അയാളുടെ കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അയച്ച ഒരു മെയില്‍ മോദിയുടെ കമ്പ്യൂട്ടറില്‍ എത്തി. 

അയാള്‍ ഞെട്ടിപ്പോയി. പ്രധാനപ്പെട്ട പല ഇന്ത്യക്കാരുടെയും, പ്രത്യേകിച്ചും ക്രിക്കറ്റുമായി ബന്ധപ്പെട്ടവരുടെ, കമ്പ്യൂട്ടര്‍, ഇമെയില്‍, മൊബൈല്‍ എന്നിവയിലെല്ലാം നുഴഞ്ഞുകയറാന്‍ താന്‍ മുന്‍ മൊസാദ് ചാരന്മാരുടെ സേവനം ഉപയോഗിച്ചു എന്ന് മോദി ശാന്തമായി വിശദീകരിച്ചു. ഞങ്ങളോട് സംസാരിച്ചയാള്‍ മോദി ലക്ഷ്യമിട്ടവരില്‍ ഒരാളായിരുന്നു. മോദി പറഞ്ഞതനുസരിച്ചാണെങ്കില്‍ അയാള്‍ ലക്ഷ്യം വെച്ച ആളുകള്‍ അയക്കുന്ന ഇ-മെയിലുകള്‍, എസ് എം എസ്, മറ്റ് സന്ദേശങ്ങള്‍ എന്നിവയുടെയെല്ലാം ഒരു പകര്‍പ്പ് തത്സമയം അയാള്‍ക്ക് ലഭിക്കുന്ന ഒരു സംവിധാനം ഈ നുഴഞ്ഞുകയറ്റക്കാര്‍ ലണ്ടനില്‍ ഒരുക്കി. 

കൂടിക്കാഴ്ച്ചക്കൊടുവില്‍ തന്റെയൊരു സഹായിക്ക് കമ്പനി വില്‍ക്കാന്‍ മോദി അയാളോട് ആവശ്യപ്പെട്ടു. മോദി നടത്തിയ ഒരു ഭീഷണിപ്പെടുത്തല്‍ വിലപേശലായിരുന്നു അത്. ഞങ്ങള്‍ കണ്ട സമയത്ത് മോദിയുടെ ഇര ആകെ അസ്വസ്ഥനായിരുന്നു. മോദി തന്നെക്കുറിച്ച് എന്തൊക്കെ വെളിപ്പെടുത്തുമെന്ന് അയാള്‍ക്ക് നിശ്ചയമില്ല. പ്രത്യേകിച്ചും മറച്ചുവെക്കേണ്ട നിരവധി ഇടപാടുകള്‍ കൈവശമുള്ള സ്ഥിതിക്ക്. 

മോദിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ഭരണത്തെ മെച്ചപ്പെടുത്തിയേക്കാം. പക്ഷേ നമ്മെ ആശങ്കാകുലരാക്കേണ്ടത് മോദിയുടെ ട്വീറ്റുകളിലൂടെ ദിവസവും വെളിപ്പെടുന്ന അയാളുടെ ലോകമാണ്. 

അനുദിനമുള്ള തന്റെ നാടകങ്ങളിലൂടെ മോദി തുറന്നുവെക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെയും വ്യാപാരത്തിന്റെയും ഒരു പുതിയ ലോകമാണ്: ഇരപിടിയന്മാരെപ്പോലെ പരസ്പരം സ്വകാര്യതയെ വേട്ടയാടുന്ന ഒരു ലോകം. 

മോദിയുടെ എതിരാളി ശ്രീനിവാസനും കൂട്ടരും ഇ-മെയില്‍ നുഴഞ്ഞുകയറ്റം നടത്തുന്നു എന്ന ആരോപണം നേരത്തെ തന്നെ കേട്ടിരുന്നു. എതിരാളികളുടെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്താന്‍ ഇന്ത്യയിലെ പല രാഷ്ട്രീയക്കാരും മിടുക്കരാണ്. ഉന്നതരുടെ സി.ഡി ശേഖരം തന്റെ കയ്യിലുണ്ടെന്ന് ഒരു ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരന്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വീമ്പിളക്കുമായിരുന്നു. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമര്‍ സിംഗിന്റെ വീട്ടിലെ ഫോണ്‍ ആഴ്ച്ചകളോളം ചോര്‍ത്തിയിരുന്നു. പല പ്രമുഖ വ്യക്തികളുമായും അയാള്‍ നടത്തിയ എരിവും പുളിയുമുള്ള, വിവാദമായ പല സംഭാഷണങ്ങളും അജ്ഞാതകേന്ദ്രത്തില്‍ നിന്നും പ്രചരിക്കപ്പെട്ടു. മറ്റ് പലരുടേയും സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറിയതിന്റെ പേരില്‍ അമര്‍ സിംഗിന്റെ പേരിലും ആരോപണം ഉയര്‍ന്നിരുന്നു എന്നത് വേറെ കാര്യം. 

നീര റാഡിയയുടെ സംഭാഷണങ്ങള്‍ ആദായനികുതി വകുപ്പ് നിയമാനുസൃതമായി ചോര്‍ത്തിയതാണെങ്കിലും അത് പരസ്യമായത്, ബിസിനസ് എതിരാളികള്‍ അത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയപ്പോഴാണ്. ആരുടേയും ഫോണ്‍ വിളികളുടെയും ഇ-മെയിലുകളുടെയും വിശദാംശങ്ങള്‍ കിട്ടാന്‍ ഇന്നിപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല. തഴച്ചുവളരുന്ന സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികളുടെ മറ്റൊരു വശം ഇതാണ്. കാശ് കിട്ടിയാല്‍ അവര്‍ ആരുടെ സ്വകാര്യതയിലേക്കും കടന്നുകയറും. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച ഇത്തരത്തിലൊരു കൂട്ടര്‍ പിടിയിലായിരുന്നു. 

പക്ഷേ സ്വകാര്യതയുടെ ഈ നഗ്‌നമായ ലംഘനം സ്വകാര്യ കുറ്റാന്വേഷകരില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയില്‍ ഇത് ഭരണകൂടത്തിന്റെ നേരിട്ടുള്ള അനുമതിയോടെ നടക്കുന്നുണ്ട്. അനൗദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് പത്തു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. 

ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ വകുപ്പ് 5 അനുസരിച്ചു ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ ഇത് ‘പൊതു അടിയന്തരാവസ്ഥയിലോ, പൊതുജന സുരക്ഷയുടെ താത്പര്യത്തിലോ’ ആയിരിക്കണം. 1997ല്‍ ജസ്റ്റിസ് രാജേന്ദര്‍ സച്ചാര്‍ നല്‍കിയ ഒരു ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിന് അഞ്ച് മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി വെച്ചു. ദേശഭദ്രതയ്ക്കും പരമാധികാരത്തിനും വേണ്ടി, രാജ്യത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, ക്രമസമാധാനം അഥവാ ഒരു കുറ്റകൃത്യം തടയാന്‍ എന്നിവയായിരുന്നു അവ. 

തങ്ങളുടെ ഫോണുകളും ഇ-മെയിലുകളും ചോര്‍ത്തുന്നുണ്ടെന്ന് മിക്ക രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും സംശയിക്കുന്നുണ്ട്. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനവുമുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ, തങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പറയുന്നത് അസാധാരണമായിരുന്നില്ല. ആര്‍ എസ് എസ് നേതാവ് സഞ്ജയ് ജോഷിയെ പോലുള്ള ഒരു നേതാവിനെ ഗുജറാത്തില്‍ നാണം കെടുത്തിയത് ഇത്തരം ഒളിക്യാമറ ഉപയോഗിച്ചായിരുന്നു. 

ഇപ്പോള്‍ മറ്റൊരു മോദി അഴിച്ചുവിട്ട വിവാദവുമായി മല്ലിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ സ്വകാര്യത നിയമങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരമാണിത്. അല്ലാത്തപക്ഷം സ്വകാര്യതയുടെ വരമ്പുകളില്ലാത്ത ഈ ലോകം ഇനിയും നിരവധി പേരുടെ ജീവിതങ്ങളെ താറുമാറാക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍