UPDATES

എസ് എഫ്‌ ഐ മുന്‍ കേന്ദ്രകമ്മറ്റി അംഗം കെ എസ് ബിമല്‍ അന്തരിച്ചു

എസ് എഫ്‌ ഐ മുന്‍ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന വൈസ്പ്രസിഡന്റും നാടകപ്രവര്‍ത്തകനുമായിരുന്ന കെ.എസ്.ബിമല്‍ (39) അന്തരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പോണ്ടിച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അന്ത്യം.

സ്ഥാപക ചെയര്‍മാനും മാസ്മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് സംസ്ഥാന പ്രസീഡിയും അംഗവുമാണ്. ഇന്നുരാവിലെ പത്തിന് കോഴിക്കോട് ടൗണ്‍ഹാളിലും തുടര്‍ന്ന് വടകര ടൗണ്‍ഹാളിലും എടച്ചേരി കമ്യൂണിറ്റിഹാളിലും പൊതുദര്‍ശനത്തിനുവെച്ചശേഷം വൈകുന്നേരത്തോടെ എടച്ചേരി കൈലാസ് വീട്ടിലായിരിക്കും സംസ്‌കാരം.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സി പി എമ്മില്‍ എതിര്‍ ശബ്ദമുയര്‍ത്തിയ യുവ നേതാക്കളില്‍ പ്രമുഖനായിരുന്നു ബിമല്‍. അതിനെ തുടര്‍ന്ന് ബിമലിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.  

എടച്ചേരി നരിക്കുന്ന് യുപിസ്‌കൂള്‍ അധ്യാപകനായ ബിമല്‍ ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുന്നത്. പിതാവ്-കേളപ്പന്‍ (റിട്ട.വാട്ടര്‍ അതോറിറ്റി) അമ്മ-സുശീല (റിട്ട.ഹെഡ്മിസ്ട്രസ് പുതുപ്പണം നോര്‍ത്ത് യു.പി). ഭാര്യ-സൂര്യ (അധ്യാപിക മേമുണ്ട ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍), മക്കള്‍-നൂര്‍ജഹാന്‍, ബീഥോവന്‍. സോഹദരങ്ങള്‍-റോമില, വിപിന്‍. ബിമലിന്റെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍