UPDATES

ഗുജറാത്ത് കലാപം നമ്മുടെ തെറ്റെന്ന് വാജ്‌പേയി പറഞ്ഞതായി വെളിപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി

മുന്‍ പ്രധാനമന്ത്രി വാജ്‌പേയി 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അസംതൃപ്തനായിരുന്നുവെന്നും അത് നമ്മുടെ തെറ്റാണ് എന്ന് പറഞ്ഞിരുന്നുവെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്‍തലവനായിരുന്ന ദൗലത്ത് വെളിപ്പെടുത്തി. വാജ്‌പേയിയും ദൗലത്തും അവസാനമായി കണ്ടുമുട്ടിയപ്പോഴാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞതെന്ന് ദൗലത്ത് പറയുന്നു. 2000 വരെ റോയുടെ തലവനായിരുന്ന ദൗലത്തിനെ കശ്മീര്‍ വിഷയത്തില്‍ വാജ്‌പേയിയുടെ പ്രത്യേക ഉപദേശകനായി നിയമിച്ചിരുന്നു. 2002-ലെ ഗോധ്ര സംഭവത്തിനുശേഷമുള്ള കലാപം തെറ്റായിരുന്നുവെന്നും അതിലെ മനസ്താപം അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായിരുന്നുവെന്നും ദൗലത്ത് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ വിവാദത്തിന്റെ കേന്ദ്രമായിരുന്നു. 1999-ലെ കണ്ടഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തിന് പിന്നില്‍ നടന്ന അബദ്ധങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. ഭീകരര്‍ തട്ടിയെടുത്ത വിമാനം അമൃത്സറില്‍ ഇറങ്ങിയപ്പോള്‍ പഞ്ചാബ് പൊലീസിനുവേണ്ട നിര്‍ദ്ദേശം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍