സബ്കാ സാത് സബ് കാ വികാസ് – കിസ്കാ വികാസ് (ആരുടെ വികസനം). അച്ഛേ ദിന് ആയേഗാ – കബ് ആയേഗാ കിസ്കോ ആയേഗാ (എപ്പോ, ആര്‍ക്ക്) – സിദ്ധരാമയ്യ ചോദിക്കുന്നു.
മിമിക്രിക്കാരായ മുഖ്യമന്ത്രിമാരെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് അങ്ങനെ പരിചയമുണ്ടെന്ന് തോന്നുന്നില്ല. താനൊരു നല്ല കലാകാരന് കൂടിയാണെന്ന് തെളിയിച്ചരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് പരിഹസിക്കുന്നതിലൂടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയില്‍ ഒരു പൊതുപരിപാടിക്കിടെയാണ് അദ്ദേഹം തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കലാകാരനെ തട്ടിവിളിച്ചത്. മോദിയുടെ ശബ്ദത്തില്‍ മികച്ച അനുകരണമാണ് അദ്ദേഹം നടത്തിയത്.
സബ് കാ സാത് സബ് കാ വികാസ് എന്ന് മോദിയുടെ ശബ്ദത്തില്‍ സിദ്ധരാമയ്യ പറഞ്ഞപ്പോള്‍ സദസ് പൊട്ടിച്ചിരിക്കുകയും കയ്യടികളുമായി ഇളകി മറയുകയും ചെയ്തു. കന്നഡ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട സിദ്ധരാമയ്യയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. മോദിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണ് എന്നാണ് സിദ്ധരാമയ്യ പറയുന്നത്. സബ്കാ സാത് സബ് കാ വികാസ് – കിസ്കാ വികാസ് (ആരുടെ വികസനം). അച്ഛേ ദിന് ആയേഗാ – കബ് ആയേഗാ കിസ്കോ ആയേഗാ (എപ്പോ, ആര്‍ക്ക്) – സിദ്ധരാമയ്യ ചോദിക്കുന്നു.