UPDATES

വ്യാജനോടുള്ള പ്രേമം കൂടുന്നു; പാപനാസവും ഇന്റര്‍നെറ്റില്‍

അഴിമുഖം പ്രതിനിധി

ഒരുവശത്ത് അന്വേഷണങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ മറുവശത്ത് സിനിമാവ്യവസായത്തെ തകര്‍ക്കുന്ന വ്യാജന്‍മാര്‍ അരങ്ങുതകര്‍ത്തോടുന്നു. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകഞ്ഞുകത്തുമ്പോള്‍ തന്നെ കമല്‍ ഹസന്‍ നായകനായ പാപനാസത്തിന്റെ വ്യാജപ്രിന്റ് ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്നു. അതും സബ് ടൈറ്റലുകളോടെ. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ദൃശ്യം എന്ന സിനിമയുടെ തമിഴ്പതിപ്പാണ് പാപനാസം. ജീത്തു ജോസഫാണ് സംവിധായകന്‍. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് ഇന്റര്‍നെറ്റില്‍ സിനിമ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ ആയിരക്കണക്കിന് ആള്‍ക്കാര്‍ ഇതുവഴി സിനിമ കണ്ടു കഴിഞ്ഞിരിക്കുന്നു.

അതേസമയം പ്രേമത്തിന്റെ കോപ്പി പുറത്തായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ആന്റി പൈറസി സെല്‍ ചിത്രത്തിന്റെ നിര്‍മാതാവായ അന്‍വര്‍ റഷീദിനെ ചോദ്യം ചെയ്തു. അന്‍വര്‍ റഷീദിനെ കൂടാതെ സിനിമയുടെ സംവിധായകനായ അല്‍ഫോന്‍സ് പുത്രന്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. അണിയറപ്രവര്‍ത്തകര്‍ വഴിയാണ് കോപ്പി ലീക്ക് ആയിരിക്കുന്നതെന്ന് സൂചന കിട്ടിയതിന്റെ ഭാഗമായാണ് പൊലീസ് ഇവരെ ചോദ്യം ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍