UPDATES

ട്രെന്‍ഡിങ്ങ്

കാണാതായവരെ കണ്ടെത്തുന്നതില്‍ അധികൃതരുടെ അലംഭാവം തീരദേശവാസികള്‍ റോഡ് ഉപരോധിക്കുന്നു

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം തലസ്ഥാനത്ത് പുരോഗമിക്കുകയാണ്‌

‘ഒഖി’ കൊടുങ്കാറ്റില്‍ കാണാതായവരെ കണ്ടെത്തുന്നതില്‍ അധികൃതരുടെ അലംഭാവത്തിനെതിരെ പ്രതിഷേധവുമായി തീരദേശവാസികള്‍ റോഡ് ഉപരോധിക്കുന്നു. വലിയതുറ മുതല്‍ പൂന്തുറ വരെയുളള റോഡാണ് ഉപരോധിക്കുന്നത്.

കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉപരോധമെന്ന് തീരദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കൊടുങ്കാറ്റില്‍ ഏകദേശം 250 മത്സ്യതൊഴിലാളികളെ കാണാതായെന്നാണ് വാര്‍ത്തക.

വിഷയത്തില്‍ ഇടപ്പെടുന്നതിനാവിശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം തലസ്ഥാനത്ത് പുരോഗമിക്കുകയാണ്‌.

അതെസമയം, പൂന്തുറ കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിളിനെ (40) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈക്കിള്‍ വാര്‍ഡില്‍ ചികിത്സയിലാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍