UPDATES

ട്രെന്‍ഡിങ്ങ്

മുടിവളര്‍ത്തിയവന്റെയും തൊലികറുത്തവളുടേയും മെക്കിട്ടുകേറുന്ന ശീലം അവസാനിപ്പിക്കണം; ആഷിഖ് അബു

പോലീസിന്റെ ‘സദാചാര’ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം

മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയ്ക്കും ദളിത് ആക്ടിവിസ്റ്റ് ബര്‍സയ്ക്കും നേരെ ഉണ്ടയ പൊലീസ് അതിക്രമത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി ആഷിഖ് അബു. പൊലീസിന്റെ സദാചാര ആക്രമണത്തിനെതിരേ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ ആഷിഖ് മുടിവളര്‍ത്തിയവന്റെയും തൊലികറുത്തവളുടെയും മെക്കിട്ടു കേറുന്ന കാലങ്ങളായുള്ള ശീലം കേരള പൊലീസ് അവസാനിപ്പിക്കണമെന്നും തന്റെ ഫെയ്‌സ്്ബുക്ക് പോസ്റ്റിലൂടെ ഉയര്‍ത്തി.

ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബര്‍സക്കും പ്രതീഷിനും നേരെ നടന്ന പോലീസിന്റെ ‘സദാചാര’ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം.
മുടിവളര്‍ത്തിയവന്റെയും തൊലികറുത്തവളുടേയും മെക്കിട്ടുകേറുന്ന കാലങ്ങളായുള്ള ‘ശീലം’
കേരളാ പോലീസ് അവസാനിപ്പിക്കണം.
സദാചാര പോലീസിങ് അവസാനിപ്പിക്കുക!

അവരുടെ സ്വകാര്യ ഡയറിയും ബാഗും തുറന്നാഘോഷിച്ചത് ഏതു വൈകൃതത്തിന്റെ വ്രണം പൊട്ടിയായിരുന്നു? ഭയപ്പെടണം ഈ പൊലീസിനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍