UPDATES

പാഠ പുസ്തക വിതരണത്തിലെ വീഴ്ച്ച ചീഫ് സെക്രട്ടറി അന്വേഷിക്കും

അഴിമുഖം പ്രതിനിധി

പാഠ പുസ്തക വിതരണത്തിലുണ്ടായ വീഴ്ച്ചകളെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കും. വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതാണ് ഇക്കാര്യം. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി സമര്‍പ്പിക്കും. പാഠപുസ്തക വിതരണം വൈകിയതില്‍ സമഗ്രമായ അന്വേഷണവും കുറ്റക്കാര്‍ക്ക് എതിരെ നടപടിയും വേണമെന്ന്‌ മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ സംഘടനയായ എംഎസ്എഫ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചര്‍ച്ച. അതേസമയം അച്ചടി 20-ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ വീണ്ടും അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍