UPDATES

ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍: പുറത്തായത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധമെന്ന് കോടിയേരി

അഴിമുഖം പ്രതിനിധി

ഉമ്മന്‍ചാണ്ടി സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും തമ്മിലെ രഹസ്യ ധാരണയാണ് ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗി സുപ്രീംകോടതിയില്‍ ബാര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായതിലൂടെ പുറത്തു വന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് പിന്നില്‍ യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധമാണെന്നും കോടിയേരി ആരോപിച്ചു. കേന്ദ്ര നിയമമന്ത്രിയുടെ അറിവോടെയാണ് താന്‍ കോടതിയില്‍ ഹാജരായതെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞത് ഇതിന് തെളിവാണെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം ചോദ്യം ചെയ്തുള്ള കേസില്‍ ബാറുടമകള്‍ക്കുവേണ്ടി ഇന്നലെയാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായത്. ഒരു സംസ്ഥാന സര്‍ക്കാരിന് എതിരായി കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായി എന്ന വിരോധാഭാസവമാണ് ഇന്നലെ ഉണ്ടായത്. അറ്റോര്‍ണി ജനറലിന്റെ ഈ നടപടിയെ വിമര്‍ശിച്ച് ഇന്നലെതന്നെ കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മയും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്ത് വന്നിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍