തന്റെ ഉത്തരവാദിത്വം കണിശതയോടെ നിര്‍വ്വഹിച്ചതിനു സുരക്ഷാ ഉദ്യോഗസ്ഥനു കിട്ടിയത് വിദേശവനിതയുടെ തല്ല്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ സംരക്ഷണ ഉദ്യോഗസ്ഥനാണ് ഈ ദുര്യോഗം. ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തകപ്രകാശനത്തിനിടെ ആണ് സംഭവം. ദീപ കെ ദത്താ റായുടെ ദി മേക്കിംഗ് ഓഫ് ഇന്‍ഡ്യന്‍ ഡിപ്ലോമസി എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനിടെ ആണ് സംഭവം. സുരക്ഷാ കാരണങ്ങളാല്‍ വിദേശവനിതയെ അകത്തു പ്രവേശിക്കാന്‍ അനുവദിക്കാഞ്ഞതിനായിരുന്നതിനെ തുടര്‍ന്നായിരുന്നു അവരുടെ പ്രതികരണം. പ്രകോപനങ്ങള്‍ ഒന്നും കൂടാതെ തന്നെ പെട്ടെന്ന് അവര്‍ ഉദ്യോഗസ്ഥന്റെ ചെകിടത്തടിക്കുകയായിരുന്നു. പിടിഐ ഫോട്ടോഗ്രാഫര്‍ വിജയ് വര്‍മ്മ സംഭവം പകര്‍ത്തി ഫേസ് ബുക്കിലിട്ടതോടെ ഇതിനെതിരെ പലഭാഗത്തു നിന്നും പ്രതിഷേധമുയര്‍ന്നു. വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ.