UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ സിനിമകളെക്കുറിച്ച് പറയുന്ന കോടികളുടെ കണക്കുകള്‍ ശരിയല്ല; പൃഥ്വിരാജ്

നിര്‍മാണച്ചെലവിന്റെയും ആദ്യദിന കളക്ഷന്‍നേട്ടത്തിന്റെയും പേരിലല്ല സിനിമ അറിയപ്പെടേണ്ടത്

ഒരു സിനിമ അതിന്റെ നിര്‍മാണ ചിലവിന്റെയും ഫസ്റ്റ് ഡേ കളക്ഷന്റെയും പേരില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നു പൃഥ്വിരാജ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കുന്നത്. നിര്‍മാണച്ചെലവിന്റെയും ആദ്യദിന കളക്ഷന്‍നേട്ടത്തിന്റെയും പേരിലല്ല സിനിമ അറിയപ്പെടേണ്ടത്, അങ്ങനെയുള്ള പ്രവണത തീര്‍ത്തും അനാരോഗ്യകരമാണ്; പൃഥ്വി പറയുന്നു. തന്റെ സിനിമകളും ഈ കുരുക്കില്‍പ്പെട്ടു പോകുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിച്ചു.

മലയാള സിനിമയുടെ കാന്‍വാസ് വലുതാകുന്നതിലും തിയേറ്റര്‍ കളക്ഷന്‍ കൂടുന്നതിലും സന്തോഷമുണ്ട്, എന്നാല്‍ സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത് അതിന്റെയൊന്നും പേരിലാകരുത്, ബജറ്റ് കൂടുമ്പോള്‍ ചിത്രം നന്നാകുന്നു എന്നത് ശരിയല്ല; പൃഥ്വിരാജ് പറയുന്നു.

തെറ്റുപറ്റിപ്പോയി തന്നോട് ക്ഷമിക്കണമെന്ന് പൃഥ്വിരാജ്/ വീഡിയോ

തന്റെ സിനിമകളെക്കുറിച്ചുള്ള കോടികളുടെ കണക്കുകളില്‍ പലതും ശരിയല്ലെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. എന്റെ സിനിമകളെക്കുറിച്ചുള്ള കോടികളുടെ കണക്കുകളെല്ലാം ഞാനും കേള്‍ക്കാറുണ്ട്. അവയില്‍ പലതും ശരിയല്ല, എന്റെ സിനിമകള്‍ക്ക് പുറത്തു പറയുന്ന ബജറ്റ് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു; പൃഥ്വിരാജിന്റെ വാക്കുകള്‍.

പ്രിയ പൃഥ്വിരാജ്, കേരളത്തിലെ സ്ത്രീകള്‍ നിങ്ങളെ ആദരവോടെ സ്നേഹിക്കും

ആരാധകരേ, നിങ്ങള്‍ എനിക്ക് വേണ്ടി മറ്റുള്ളവരെ അപമാനിക്കരുത്; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീവിരുദ്ധ ചിത്രങ്ങള്‍ക്ക് ഇനി ഞാനില്ല: പൃഥ്വിരാജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍