ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് ഓസ്കര് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്
ഓസ്കറില് ഇടം നേടി മോഹന്‍ലാലിന്റെ ബോക്സ് ഓഫീസ് ചരിത്രമായ പുലിമുരുകനും. ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് ഓസ്കറില് ഇടം നേടിയിരിക്കുന്നത്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനങ്ങളാണ് ഇവ. ഇന്ത്യയില്‍ നിന്നും പുലിമുരുകന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
2017ലെ ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ പരിഗണിച്ച 70 ഗാനങ്ങളുടെ പട്ടികയിലാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുലിമുരുകനെയും പരിഗണിച്ചിരിക്കുന്നത്. ഈ പട്ടിക ഇവര്‍ പുറത്തുവിട്ടു. ‘കാടണിയും കാല്‍ച്ചിലമ്പേ..'(യേശുദാസ്, കെഎസ് ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ..’ (എസ് ജാനകി) എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയിലുള്ളത്.
70 ഗാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഗാനങ്ങള്‍ അവസാന പട്ടികയിലുണ്ടാകും. 2018 ജനുവരി 23ന് ഓസ്കര് നോമിനേഷന് പ്രഖ്യാപിക്കും.