UPDATES

തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് വിഭജനം ലീഗിന്റെ താല്‍പര്യം അനുസരിച്ചെന്ന് കോടിയേരി

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുകള്‍ വിഭജിച്ചത് മുസ്ലിംലീഗിന്റെ താല്‍പര്യത്തിന് അനുസരിച്ചാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ജനവിധി അട്ടിമറിക്കാനും കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ടാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭജനം നടത്തിയിരിക്കുന്നത്. ഭൂമിശാസ്ത്ര, ജനസംഖ്യാ അനുപാതം പരിഗണിച്ചിട്ടില്ല. ഡീലിമിറ്റേഷന്‍ കമ്മറ്റി രൂപീകരിക്കാതെ ഉദ്യോഗസ്ഥരാണ് പുതിയ പഞ്ചായത്തുകളുടെ രൂപീകരണം നടത്തിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതാക്കളെ കേസില്‍ കുടുക്കി അവരെ പ്രചാരണ രംഗത്ത് നിന്ന് അകറ്റി നിര്‍ത്താനുള്ള ആസൂത്രിത നീക്കം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍