വ്യാപം അഴിമതിയുടെ വിവരങ്ങള്‍ ജനങ്ങളിലെത്തിച്ച മാധ്യമപ്രവര്ത്തകന് അക്ഷയ് സിംഗിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഇറിനാ ബോക്കോവയാണ് ഐക്യരാഷ്ട്രസഭയെ പ്രതിനിധിനിധീകരിച്ചു കൊണ്ട് ഇന്ത്യയോട് ഈ ആവശ്യം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരുകാരണവശാലും അനുവദിക്കരുതെന്നും അവരെ അവരുടെ കടമ നിര്വ്വഹിക്കാനനുവദിക്കണം എന്നും ഇറിനാ ബോക്കോവ ആവശ്യപ്പെട്ടു. മരിച്ച അക്ഷയ് സിംഗിന്റെ കുടുംബത്തിന്റെ വിഷമത്തില്‍ പങ്കാളിയാവുന്നു എന്നും വിശദമായ അന്വേഷണം വേണമെന്ന ആവശ്യം കുടുംബവും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഉന്നയിക്കണം എന്നും അവര്‍ അഭിപ്രായപ്പെട്ടു.