കോവളത്ത് തിരയില്‍പ്പെട്ട അഞ്ചുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശിയും ബാംഗളൂര് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയുമായ അനൂപിന്റെ മൃതദേഹമാണ് കിട്ടിയത്. കൂടെയുണ്ടായിരുന നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ രാത്രി 7 മണിയോടെ കാണാതായ അഞ്ചു പേരില്‍ അനൂപിന്‍റെ മൃതദേഹം രാത്രി 12 മണിയോടെയാണ് കണ്ടെത്തിയത്. കോവളത്ത് ഒഴിവുദിനം ആഘോഷിക്കാനെത്തിയതായിരുന്നു അനൂപും കൂട്ടുകാരും. തിരുവനന്തപുരം സ്റ്റാച്യൂ സ്വദേശി യായ എംബിബിഎസ് വിദ്യാര്‍ഥി അഖില്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ നിതിന്‍രാജ് (വട്ടപ്പാറ), ജിതിന്‍ (കഴക്കൂട്ടം), ബാസ്കറ്റ്ബോള്‍ പരിശീലകനായ അഭിലാഷ് (പിടിപി നഗര്‍) എന്നിവരാണ് കാണാതായ മറ്റുള്ളവര്‍.
കോസ്റ്റ് ഗാര്‍ഡ്, നാവികസേന, മറൈന്‍ എന്‍ഫോര്‍സ്മെന്‍റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.