രഘു സഖറിയാസ്/ന്യൂ ടെക്ക്
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എല്ലാകാലത്തും മോഡലുകളുടെ എണ്ണത്തില്‍ മുന്‍പില്‍ നില്ക്കുന്നവരാണ് സാംസങ്ങ് എന്ന കൊറിയന്‍ കമ്പനി. വിപണിയില്‍ കൂടുതല്‍ മത്സരം നടക്കുന്ന മദ്ധ്യശ്രേണി വിഭാഗത്തില്‍ ആണ് സാംസങ്ങ് അവരുടെ ഗ്യാലക്‌സി J5, ഗ്യാലക്‌സി J7 എന്നീ മോഡല്‍ ഫോണുകളെ ഇറക്കുന്നത്. ഗെയിമര്‍മാരെ മുന്നില്‍ കണ്ടുകൊണ്ടു ഇറക്കുന്ന J സീരീസിനു പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് ഷാവോമി റെഡ്മി 2, ലെനോവോ k3 നോട്ട് എന്നി മോഡലുകള്‍ ആണ്.
ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന ഗ്യാലക്‌സി J5, J7 എന്നീ മോഡലുകളുടെ വില യഥാക്രമം 11,999 രൂപയും 14,999 രൂപയും ആണ്. ബുക്കിങ്ങിനായി സന്ദര്‍ശിക്കുക http://www.flipkart.com/samsungj
ഗെയിമിംഗ് ശ്രേണിയില്‍ വരുന്ന ഈ മോഡലുകളോടൊപ്പം ഗെയിംലോഫ്റ്റ് എന്ന വീഡിയോഗെയിം നിര്‍മാതാക്കളില്‍ നിന്നും അവരുടെ 3200 രൂ മൂല്യം വരുന്ന ഗെയിം ക്രെഡിറ്റും നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതുകൂടാതെ നിങ്ങള്‍ ഒരു എയര്‍ടെല്‍ 4G ഉപഭോക്താവാണെങ്കില്‍ ആറുമാസം വരെ നിങ്ങളുടെ ഇന്റര്‍നെറ്റ് ഡേറ്റ ഇരട്ടി ആക്കുവാനുള്ള ഓഫറും ലഭിക്കുന്നു.
13 എം പി പിന്‍ ക്യാമറ 5 എം പി വൈഡ് ആംഗിള്‍ മുന്‍ ക്യാമറ എന്നിവയോടൊപ്പം പ്രകാശം കുറഞ്ഞ സാഹചര്യത്തിലും ഫോട്ടോകളും സെല്‍ഫികളും എടുക്കുന്നത് സുഗമമാക്കാനായി എല്‍ ഇ ഡി ഫ്‌ലാഷ് സംവിധാനവും ഉണ്ടാവും. ഫുള്‍ എച്ച് ഡി വീഡിയോ കോളിങ്ങും ഇതിലൂടെ സാധ്യമാകും. ഡ്യുവല്‍ സിമ്മില്‍ വരുന്ന രണ്ടു മോഡലുകളും 4G സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും, .ആന്‍ഡ്രോയിഡ് 5.1 ലോലി പോപ്പ്, 1.5 ജി ബി റാം എന്നിവയും ഉണ്ടാവും.
കറുപ്പ്, വെളുപ്പ്, സ്വര്‍ണ നിറങ്ങളില്‍ വരുന്ന രണ്ടു മോഡലുകളിലും വ്യത്യാസം താഴെ പറയുന്നു. J5ല്‍ സ്‌നാപ് ഡ്രാഗന്‍ 1.2 GHz MSM8916 ക്വാഡ്‌കോര്‍ പ്രോസസര്‍, 8 ജി ബി റോം, 5 ഇഞ്ച് എച്ച് ഡി ആമോ എല്‍ ഈ ഡി സ്‌ക്രീന്‍, 2600 എം എ എച്ച് ബാറ്ററി. ഗ്യാലക്‌സി J 7 ല്‍ 1.5 GHz എക്‌സ്‌ഐനോസ് 7580 ഒക്ടാ കോര്‍ പ്രോസസ്സര്‍, 16 ജി ബി റോം, 5.5 ഇഞ്ച് എച്ച് ഡി ആമോ എല്‍ ഈ ഡി സ്‌ക്രീന്‍, 3000 എം എ എച്ച് ബാറ്ററി. J5 നേക്കാള്‍ J7 നു 25 g ഭാരം കൂടുതല്‍ ആയിരിക്കും.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക