ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഇന്നലത്തെ ഗ്രൂപ്പ് ചര്‍ച്ചകളിലും സിപിഐക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് വിഷയം പരാമര്‍ശിക്കപ്പെട്ടത്. സിപിഐ സ്ഥാനാര്‍ഥികളെ ഇനി ജയിപ്പിക്കണോ എന്ന കാര്യത്തില്‍ വരെ സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടായി.
സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷവിര്‍ശനം. കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിന്റെ ഭാഗമായാണ് സിപിഎമ്മിനെതിരെ രംഗത്ത് വരുന്നതെന്നും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനമുയര്‍ന്നു. എല്‍ഡിഎഫില്‍ സിപിഐ വേണോ വേണ്ടയോ എന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്യണമെന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഇന്നലത്തെ ഗ്രൂപ്പ് ചര്‍ച്ചകളിലും സിപിഐക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് വിഷയം പരാമര്‍ശിക്കപ്പെട്ടത്. സിപിഐ സ്ഥാനാര്‍ഥികളെ ഇനി ജയിപ്പിക്കണോ എന്ന കാര്യത്തില്‍ വരെ സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടായി എന്നും മാതൃഭൂമി പറയുന്നു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ഇനി തിരഞ്ഞെടുപ്പില്‍ നിന്നാല്‍ ജയിക്കില്ലെന്ന വിലയിരുത്തല്‍ പന്തളം ഏരിയ കമ്മറ്റി ഇന്നലെ ഉയര്‍ത്തി.