1993 മുംബൈ ബോംബ് സ്ഫോടനക്കേസില്‍ കോടതി ശിക്ഷയനുഭവിക്കുന്ന യാക്കൂബ് മേമന് വധശിക്ഷ റദ്ദ് ചെയ്തുകിട്ടാന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ക്ക് ദയാഹര്‍ജി നല്‍കും. രണ്ടാമത്തെ തവണയാണ് മേമന് ദയാഹര്‍ജി നല്‍കുന്നത്. 2581 പേജുകള്‍ അടങ്ങുന്നതാണ് മേമന് ഇപ്പോള്‍ നല്കുന്ന ദയാഹര്‍ജി. ജൂലൈ 30ന് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ദയാഹര്‍ജി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഗവര്‍ണറുടെ തീരുമാനം അറിയുന്നത് വരെ കാത്തിരിക്കേണ്ടി വരും എന്നതിനാല്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീളും എന്ന് അഭ്യൂഹം ഉയരുന്നുണ്ട്.
അതെ സമയം മേമന്റെ ദയാഹര്‍ജി എത്രയും പെട്ടന്ന് തള്ളും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ വരികയാണെങ്കില്‍ ജൂലൈ 30ന് 53 വയസ്സ് തികയുന്ന മേമനെ നാഗ്പൂര്‍ ജയിലില്‍ വച്ച് തന്നെ തൂക്കിലേറ്റിയേക്കും.