UPDATES

ട്രെന്‍ഡിങ്ങ്

ഡേവിഡ് ജെയിംസ് വീണ്ടുമെത്തുന്നു; ബ്ലാസ്റ്റേഴിസിന്റെ പരിശീലകനായി

ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ജെയിംസ് പരിശീലക വേഷം അണിയുന്നത് രണ്ടാം തവണ

റെനി മ്യൂലന്‍സ്റ്റിന്റെ പകരക്കാരനായി ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകും. റെനിയുടെ രാജിക്കു പിന്നാലെ ജയിംസ് കൊച്ചിയില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അനുമാനങ്ങള്‍ തുടങ്ങിയിരുന്നു. ടീം മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ഡേവിഡ് ജയിംസ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായത്. ഐഎസ്എല്‍ ഒന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വി താരവും പരിശീലകനുമായിരുന്നു ജെയിംസ്.

ഈ സീസണില്‍ പരിതാപകരമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഒരു വിജയം മാത്രമാണ് അവരുടെ കൈയിലുള്ളത്. രണ്ടു തവണ തോല്‍വി വഴങ്ങുകയും ചെയ്തു. ബെംഗളൂരു എഫ് സി യുമായി മൂന്നു ഗോള്‍ തോല്‍വി നേരിട്ടതിനു പിന്നാലെയാണ് ചൊവ്വാഴ്ച റെനി മ്യുലന്‍സ്റ്റിന്‍ രാജിവച്ചത്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍