UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധം ഫലം കണ്ടു: മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി എസ്ബിഐ

നഗരപ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ മിനിമം ബാലന്‍സ് 3000 രൂപയാക്കി നിലനിര്‍ത്തണമെന്ന എസ്ബിഐയുടെ വിജ്ഞാപനമാണ് പ്രതിഷേധത്തിന് കാരണമായത്

മിനിമം ബാലന്‍സ് സംവിധാനം ഒഴിവാക്കുന്നതായി എസ്ബിഐ തീരുമാനം. രാജ്യവ്യാപകമായി ജനങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് ഇത്. നഗരപ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ മിനിമം ബാലന്‍സ് 3000 രൂപയാക്കി നിലനിര്‍ത്തണമെന്ന എസ്ബിഐയുടെ വിജ്ഞാപനമാണ് പ്രതിഷേധത്തിന് കാരണമായത്.

മിനിമം ബാലന്‍സ് 1000 രൂപയാക്കി നിലനിര്‍ത്താനാണ് എസ്ബിഐയുടെ പുതിയ നീക്കം. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉടനുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും 2320 കോടി രൂപയാണ് ബാങ്കുകള്‍ ഈടാക്കിയത്. എസ്ബിഐ മാത്രം ഇത്തരത്തില്‍ 1771 കോടി രൂപ പിരിച്ചെടുത്തു.

മറ്റു വരുമാനങ്ങളേക്കാള്‍ വലിയ ലാഭമാണ് ഇതിലൂടെ എസ്ബിഐയ്ക്കുണ്ടായത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ്ബിഐ മിനിമം ബാലന്‍സ് അക്കൗണ്ട് നിര്‍ബന്ധമാക്കിയത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ ഈ പരിഷ്‌കാരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്താകമാനം ഏകദേശം 42 കോടി അക്കൗണ്ടുകളാണ് എസ്ബിഐയ്ക്കുള്ളത്.

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍