അഴിമുഖം പ്രതിനിധി
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയത് ശരിവച്ചു കൊണ്ട് സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തിന് എതിരെ മുസ്ലിം ലീഗ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്ക് ശിരോവസ്ത്രം ഊരിവച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു കോടതി പറഞ്ഞു. ഇത് വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഇ ടി പറഞ്ഞു.