യുവതിയുടെ പരാതി സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുമെന്നും പോലീസ്
നടന് ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്കിയ യുവതിയുടെ ചിത്രവും പേരും പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തെ നിരീക്ഷിച്ചുവരികയാണെന്ന് പോലീസ്. യുവതിയുടെ പരാതി സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
പരാതി നല്കിയ യുവതി യുവതി കഴിഞ്ഞദിവസം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്. എം ടൗണ്‍ എന്റര്ടെയ്ന്മെന്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് കേസിലെ യുവതിയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചുവരികയാണ്.
ഉണ്ണി മുകന്ദന് ഒന്നാം പ്രതിയും നിര്‍മാതാവ് രാജന് സക്കറിയ രണ്ടാം പ്രതിയും എം ടൗണ്‍ എന്റര്ടെയ്ന്മെന്റ് മൂന്നാം പ്രതിയുമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന് വ്യക്തിപരമായി തന്നെ തേജോവധം ചെയ്യുന്നുവെന്നാണ് യുവതി എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നത്.