UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം അന്തരിച്ചു

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം അന്തരിച്ചു. 84 വയസായിരുന്നു. ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വച്ചു നടന്ന പ്രബന്ധാവതരണത്തിനിടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷില്ലോങ്ങിലെ ബഥനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നായിരുന്നു  ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.  

മിസൈല്‍ സാങ്കേതിക വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുല്‍ കലാം 2002-2007 കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. മിസൈല്‍ സാങ്കേതിക വിദ്യക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് മിസൈല്‍ മനുഷ്യന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1931 ഒക്ടോബര്‍ 15നു തമിഴ്നാട്ടിലെ രാമേശ്വരത്താണ് കലാം ജനിച്ചത്. 

വളരെ ഗുരുതരമായ അവസ്ഥയിലാണ് അദ്ദേഹത്തിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നും ഹൃദയസ്തംഭനം ആണ് മരണ കാരണം എന്നു സംശയിക്കുന്നതായും ബഥനി ആശുപത്രി ഡയറക്ടര്‍ ജോണ്‍ സിലോ അറിയിച്ചു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍