UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പകല്‍ വിളിച്ചാലും ഫോണെടുക്കില്ല; രാത്രിവിളിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകന് ഡിസിപി മെറിന്റെ ശകാരം

പോലീസിന്റെ നമ്പരിലേക്ക് സഹായം തേടി 24 മണിക്കൂറും വിളിക്കാമെന്ന് ഡിസിപി മെറിന്‍ തന്നെ പറയാറുണ്ട്

കോഴിക്കോട് സിറ്റി പോലീസിന്റെ ചുമതലയിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ഔദ്യോഗിക ഫോണില്‍ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന് പരാതി. പകല്‍ നിരവധി തവണ വിളിച്ചിട്ടും ഫോണെടുക്കാതെ വന്നപ്പോള്‍ രാത്രി 10.20ന് വീണ്ടും വിളിച്ച മാധ്യമപ്രവര്‍ത്തകനെ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് ശകാരിക്കുകയും ചെയ്തു. സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍, മെറിന്‍ ജോസഫ് എന്നിവര്‍ ഔദ്യോഗിക ഫോണുകള്‍ പകല്‍ സമയത്ത് പോലും എടുക്കുന്നില്ലെന്നാണ് പരാതി.

ഈ പരാതി ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യത്തിനായി മെറിന്‍ ജോസഫിനെ എട്ട് തവണ വിളിച്ചിട്ടും അവര്‍ ഫോണ്‍ എടുക്കാതിരുന്നത്. മീറ്റിംഗിലോ മറ്റുമായിരിക്കുമെന്ന് കരുതിയാണ് മാധ്യമപ്രവര്‍ത്തകന്‍ രാത്രി 10.20 ആയപ്പോള്‍ വീണ്ടും വിളിച്ചത്. എന്നാല്‍ കാര്യങ്ങളെല്ലാം വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസാരിക്കണമെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു. പകല്‍ എട്ട് തവണ വിളിച്ചതായി പറഞ്ഞപ്പോള്‍ അവര്‍ തര്‍ക്കിച്ചു. പോലീസുകാരുടെ ഫോണ്‍ നമ്പരുകളിലേക്ക് എപ്പോള്‍ വേണമെങ്കിലും സഹായം തേടി വിളിക്കാമല്ലോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഫോണ്‍ കട്ടാക്കുകയും ചെയ്തു.

ഷോ പോര ഡിസിപി മെറിന്‍; മാഡം പോയി ബര്‍സയെ കേള്‍ക്കൂ…

പോലീസിന്റെ നമ്പരിലേക്ക് 24 മണിക്കൂറും വിളിക്കാമെന്ന് ഡിസിപി മെറിന്‍ തന്നെ പറയാറുണ്ട്. പൊലീസുകാരെ ഏതുസമയവും ആര്‍ക്കും നേരിട്ട് വിളിക്കാന്‍ വേണ്ടിയാണ് എസ്.ഐ, സി.ഐ, എ.സി, ഡി.സി.പി, കമ്മീഷണര്‍ തുടങ്ങിയവര്‍ക്കെല്ലാം ഔദ്യോഗിക മൊബൈല്‍ നമ്പര്‍ ആഭ്യന്തരവകുപ്പ് അനുവദിച്ചത്. നിലവില്‍ ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഋഷിരാജ് സിംഗ്, കെ. വിനോദ്കുമാര്‍, സജീവ് പട്‌ജോഷി, പി. വിജയന്‍, എന്‍. ശങ്കര്‍ റെഡ്ഡി, എസ്. ശ്രീജിത്ത് എന്നിവര്‍ നേരത്തേ കോഴിക്കോട് കമ്മീഷണര്‍മാരായിരുന്നു. ഇവരെല്ലാം എപ്പോള്‍ വിളിച്ചാലും ഫോണെടുക്കുന്നവരായിരുന്നുവെന്നും കാളിരാജ് മഹേഷ്‌കുമാറും മെറിന്‍ ജോസഫും എത്തിയതോടെയാണ് സാഹചര്യം മാറിയതെന്നുമാണ് പരാതി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍