നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള രൂക്ഷമായ ഭിന്നത വാര്‍ത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ സുപ്രീം കോടതി അഭിഭാഷകര്‍ തന്നെ വലിയ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സ്ഥാനത്ത് നിന്ന് പുറത്താക്കണോ എന്ന് രാജ്യം തീരുമാനിക്കട്ടെ എന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍. ഡല്‍ഹിയിലെ വസതിയില്‍ സഹപ്രവര്‍ത്തകരായ ജസ്റ്റിസ് കുര്യന് ജോസഫ്, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെലമേശ്വര്‍ ഇക്കാര്യം പറഞ്ഞത്. കോടതികള്‍ നിര്‍ത്തിവയ്ക്കുക, ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിക്കുക എന്നീ അസാധാരണ സംഭവങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യമാണ് ജഡ്ജിമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജുഡീഷ്യറിക്ക് മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാവൂ – ചെലമേശ്വര്‍ പറഞ്ഞു.
ചില കാര്യങ്ങള്‍ ചീഫ് ജസ്റ്റിനെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹവവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു – ചെലമേശ്വര്‍ പറഞ്ഞു. പ്രധാനമായും നാല് പ്രശ്നങ്ങളാണ് ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസിന് മുന്നില്‍ വച്ചിരുന്നത്. ഒന്ന് കേസുകളുടെ അലോക്കേഷന് സംബന്ധിച്ചാണ്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണ് എന്ന് ജഡ്ജിമാര്‍ ആരോപിക്കുന്നു. കേസുകള്‍ നല്കുന്നതില് ശരിയായ നടപടിയല്ല ഉണ്ടാകുന്നതെന്ന കാര്യം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക താല്പര്യങ്ങള് മുന്‍നിര്‍ത്തി കേസുകള്‍ പ്രത്യേക ബഞ്ചുകള്‍ക്ക് വിടുന്നു.
മറ്റൊന്ന് ജസ്റ്റിസ് ലോയയുടെ മരണവുമായ കേസ് സംബന്ധിച്ചാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്രാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസ് പരിഗണിച്ച ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ഹരികിഷന് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചീഫ് ജസ്റ്റിസുമായി ജഡ്ജിമാര്‍ക്ക് അഭിപ്രായ ഭിന്നത. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും സുപ്രീംകോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. ഇത് വ്യക്തമായി പറഞ്ഞില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ചോദ്യത്തിന് അനുകൂല മറുപടിയാണ് ജഡ്ജിമാര്‍ നല്‍കിയത്. മറ്റൊന്ന് ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലെ അതൃപ്തിയാണ്. ചീഫ് ജസ്റ്റിസിന് പുറമേ ഈ നാല് പേരാണ് കൊളീജിയം അംഗങ്ങള്‍.
കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി. ഇന്നലെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.
നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള രൂക്ഷമായ ഭിന്നത വാര്‍ത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ സുപ്രീം കോടതി അഭിഭാഷകര്‍ തന്നെ വലിയ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു് വിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ തീരുമാനവും ഉത്തരവും റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപക് മിശ്രയ്ക്കെതിരായ ഹര്‍ജി മറ്റൊരു ബഞ്ചിന് വിടുകയും ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന വിഷയമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേയ്ക്കെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അറ്റോണി ജനറല്‍ കെകെ വേണുഗോപാലുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അദ്ദേഹം നിയമ മന്ത്രി രവിശങ്കര്‍ പ്രസാദുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.
ചീഫ് ജസ്റ്റിസിന് നാല് ജഡ്ജിമാര്‍ നല്കിയ കത്ത്:
അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത
‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല
അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി