UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്ത്യം

സിപിഎം നേതാവും ചെങ്ങന്നൂർ എംഎൽഎയുമായ കെ.കെ രാമചന്ദ്രൻനായർ (65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രാമചന്ദ്രൻ നായര്‍ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. കോൺ‌ഗ്രസ് സ്ഥാനാർഥി ശോഭന ജോർജിനെതിരെ 1465 വോട്ടുകൾക്ക് അന്ന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. പിന്നീട് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പി.സി.വിഷ്ണുനാഥിനെ 8000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍