പിതാവിന്റെ മരണത്തിൽ യാതൊരു സംശയവുമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങൾ വേദനയുളവാക്കുന്നെന്നും മകന് അനൂജ് ലോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തെ രാഷ്ട്രീയവൽക്കരിച്ചതായി കുടുംബം. പിതാവിന്റെ മരണത്തിൽ യാതൊരു സംശയവുമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങൾ വേദനയുളവാക്കുന്നെന്നും മകന് അനൂജ് ലോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘എനിക്കൊരു സംശയവുമില്ല. നേരത്തേ ചില സംശയങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. അന്നെനിക്ക് 17 വയസ്സായിരുന്നു. വികാരവിക്ഷുബ്ധമായ സമയമായിരുന്നു അപ്പോൾ. എന്താണ് സംഭവിക്കുന്നതെന്ന് അന്നേരം മനസ്സിലായിരുന്നില്ല. പിതാവിന്റെ മരണത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ ദ്രോഹിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കാനും നോക്കുന്നു. കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്’– അനുജ് ലോയ പറഞ്ഞു.
സുപ്രീംകോടതിയിലെ പൊട്ടിത്തെറി: ലോയ കേസ് തന്നെ പ്രധാന പ്രശ്നം
ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ എന്ന തന്റെ പിതാവിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് യാതൊരു പരാതിയുമില്ലെന്ന് അനുജ് ലോയ നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ലോയയുടെ മരണം സംബന്ധിച്ച് കാരവാന് മാഗസിന് തയാറാക്കിയ റിപ്പോർട്ട് വിവാദമായപ്പോഴായിരുന്നു വിശദീകരണം. ലോയയുടെ സഹോദരി ഡോ. അനുരാധ ബിയാനിയും പിതാവ് ഹർകിഷനും ഉന്നയിച്ച സംശയങ്ങൾ ആസ്പദമാക്കിയായിരുന്നു കാരവാന് റിപ്പോർട്ട്.