തന്റെ സാധാരണത്വവും ഈ തുറന്ന പെരുമാറ്റവും ലോകനേതാക്കള്‍ക്കെല്ലാം വലിയ ഇഷ്ടമാണെന്നും ഇത് തന്റെ കരുത്താണെന്നും മോദി അവകാശപ്പെട്ടു. മോശം സാഹചര്യങ്ങളെ മികച്ച അവസരമാക്കാന്‍ തനിക്ക് കഴിവുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.
താനൊരു സാധാരണക്കാരനാണെന്നും പ്രോട്ടോക്കോളിനെപ്പറ്റിയൊന്നും വലിയ ധാരണയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങളുടെ നേതാക്കളെ കാണുമ്പോള്‍ കെട്ടിപ്പിടിക്കുന്ന തന്റെ രീതിയെപ്പറ്റിയാണ് മോദി ഇക്കാര്യം പറഞ്ഞത്. തന്റെ സാധാരണത്വവും ഈ തുറന്ന പെരുമാറ്റവും ലോകനേതാക്കള്‍ക്കെല്ലാം വലിയ ഇഷ്ടമാണെന്നും ഇത് തന്റെ കരുത്താണെന്നും മോദി അവകാശപ്പെട്ടു. മോശം സാഹചര്യങ്ങളെ മികച്ച അവസരമാക്കാന്‍ തനിക്ക് കഴിവുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. മോദിയുടെ കെട്ടപ്പിടിത്തത്തെ കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സീ ന്യൂസിന്റെ അഭിമുഖത്തില്‍ വിശദീകരണവുമായി മോദി രംഗത്തെത്തിയത്.
താന്‍ ട്രെയിന്‍ ചെയ്യപ്പെട്ട ആളായിരുന്നെങ്കില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ഷേക്ക് ഹാന്‍ഡ് ചെയ്യാനും അത്തരത്തില്‍ ലോക നേതാക്കളോട് പെരുമാറാനും മറ്റും സാധിക്കുമായിരുന്നു. തന്റെ തുറന്ന പെരുമാറ്റം നല്ല സുഹൃദ് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമായെന്നും മോദി അവകാശപ്പെട്ടു. പ്രധാനമന്ത്രിയായപ്പോള്‍ യാതൊരു മുന്‍ അനുഭവവും കേന്ദ്ര ഭരണത്തില്‍ ഇല്ലാതിരുന്നത് നന്നായി എന്ന് തോന്നുന്നു.