അഴിമുഖം പ്രതിനിധി
ബലാല്‍സംഗ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന വിവാദ സന്യാസി രാജസ്ഥാനിലെ മൂന്നാം ക്ലാസ് പാഠപുസ്തകത്തില്‍ പ്രശസ്തനായ സന്യാസിമാരുടെ പട്ടികയില്‍. സന്മാര്ഗ പാഠാവലിയിലാണ് അസാറാമിനെ മഹാനായി ചിത്രീകരിച്ചിരിക്കുന്നത്. ഗുരു നാനാക്ക്, സ്വാമി വിവേകാനന്ദന്, മദര്‍ തെരേസ, രാമകൃഷ്ണ പരമഹംസന് തുടങ്ങിയവര്‍ക്ക് ഒപ്പമാണ് അസാറാമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹിയിലെ ഗുരുകുല്‍ പ്രകാശന് എന്ന സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍സിഇആര്‍ടിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് തങ്ങള്‍ പുസ്തകം തയ്യാറാക്കുന്നത് എന്നാണ് അവരുടെ വാദം.