രമ്യാ നമ്പീശന്റെ നേതൃത്വത്തില്‍ മൈലാഞ്ചിയിടല്‍ ചടങ്ങ്
നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം ഇന്ന് നടന്നു. തൃശൂര്‍ നഗരത്തില്‍ തന്നെയുള്ള തിരുവമ്പാടി ക്ഷേത്രത്തില്‍ വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു വിവാഹം.
ഇതിന് ശേഷം ഉച്ചവിരുന്നും സംഘടിപ്പിക്കും. വൈകിട്ട് ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.
ഇന്നലെ രമ്യാ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തിയിരുന്നു. ഇവരാണ് മൈലാഞ്ചിയിടല്‍ ചടങ്ങ് നടത്തിയത്. തൃശൂരില്‍ ഫോട്ടോഗ്രാഫറായിരുന്ന പരേതനായ ജി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന.