UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രമന്ത്രി അനന്ത് ഹെഗ്ഡെയുടെ കാര്‍ കൂട്ടയിടിയുണ്ടാക്കി; നാല് പേരെ പരിക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയി

കാറില്‍ യാത്ര ചെയ്തിരുന്ന ഒരു കുടുംബത്തിലെ കുട്ടികളടക്കം മൂന്ന് പേര്‍ക്കും മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. എന്നാല്‍ മന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവും നിര്‍ത്താതെ ഓടിച്ചുപോയതായി സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നു.

ബംഗളൂരുവില്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ കാര്‍ കൂട്ടയിടിയുണ്ടാക്കി. നാല് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. എന്നാല്‍ അപകടമുണ്ടാക്കിയ ശേഷം കേന്ദ്ര മന്ത്രിയുടെ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കാണ് ഹെഗ്‌ഡെ വേഗത്തില്‍ പോയത്. ദേവനഹള്ളിക്ക് സമീപം ദേശീയപാത 207ല്‍ ദൊരെകാവല്‍ ഗേറ്റിലാണ് സംഭവം.

ദൊഡ്ഡബല്ലാപൂരില്‍ നിന്ന് വിമാനത്താവളത്തിലേയ്ക്ക് വരുകയായിരുന്നു ഹെഗ്‌ഡെ. ഒരു കുഴിയും ഒഴിവാക്കാനും റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരു കുരങ്ങനെ ഇടിക്കാതിരിക്കാനുമായി ഹെഗ്‌ഡെയുടെ ഡ്രൈവര്‍ ബ്രേക്ക് ചവുട്ടിയതാണ്. ഒരു ടൊയോട്ട ഇന്നോവയില്‍ പോയി ഇടിച്ചു. ഇത് കണ്ട് മന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തിന്റെ ഡ്രൈവറും ബ്രേക്ക് ചവിട്ടി. ഇതാണ് വലിയ അപകടത്തിലേയ്ക്ക് നയിച്ചത്. നാല് വാഹനങ്ങള്‍ക്ക് ഇടിയില്‍ കാര്യമായ കേടുപാടുണ്ടായി. കാറില്‍ യാത്ര ചെയ്തിരുന്ന ഒരു കുടുംബത്തിലെ കുട്ടികളടക്കം മൂന്ന് പേര്‍ക്കും മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. എന്നാല്‍ മന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവും നിര്‍ത്താതെ ഓടിച്ചുപോയതായി സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നു. മന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുസ്ലീം വിരുദ്ധമായ വര്‍ഗീയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ നേതാവും നിരന്തരം വിവാദമുണ്ടാക്കുന്നയാളുമാണ് അനന്ത്കുമാര്‍ ഹെഗ്ഡെ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍