ഗാന്ധി വധത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് മഞ്ജു ഗണപത്തിപുരത്തിന്റെ മറുപടി.
രക്ഷസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികത്തില്‍ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച അദ്ദേഹത്തെ ആദരവോടെ വണങ്ങുന്നു എന്നാണ് യെദിയൂരപ്പ തന്റേയും ഗാന്ധിയുടേയും ചിത്രം വച്ച പോസ്റ്റര്‍ സഹിതം പറയുന്നത്. അമിത് ഷായുടെ കാല് പിടിച്ച ശേഷം ഗാന്ധിജിയെ വണങ്ങാന്‍ അല്‍പ്പം ഉളുപ്പ് വേണം എന്ന് ഈ ട്വീറ്റിന് താഴെ അമര്‍നാഥ് രാമരാജ് എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നു.
ഗാന്ധി വധത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് മഞ്ജു ഗണപത്തിപുരത്തിന്റെ മറുപടി. ഗാന്ധിജി ചൂണ്ടിക്കാട്ടിയ പാതയില്‍ മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിനെ ഉപേക്ഷിക്കണമെന്ന് പറഞ്ഞ് യെദിയൂരപ്പയ്ക്ക് പിന്തുണയുമായി സംഘപരിവാര്‍ അനുകൂലികള്‍ കമന്റ് ചെയ്തിട്ടുണ്ട്.
ಅಹಿಂಸಾತ್ಮಕ ಹೋರಾಟದ ಮಹತ್ವವನ್ನು ಜಗತ್ತಿಗೆ ಸಾರಿದ ಪೂಜ್ಯ ಬಾಪೂಜಿಗೆ ಅವರ ಪುಣ್ಯತಿಥಿಯಂದು ಅನಂತ ನಮನಗಳು.
I bow to Pujya Bapu on his Punya Tithi. #MahatmaGandhi's noble ideals inspire and motivate millions across the world. He is as relevant to the world now as he was during his lifetime. pic.twitter.com/8iYkJ0JZiz
— B.S. Yeddyurappa (@BSYBJP) January 30, 2018
Have some shame to Bow in front of Mahatma after touching the feet of Amit Shah
— Amarnath Ramaraj (@amar_ramaraj) January 30, 2018
— ಮಂಜು ಗಣಪತಿಪುರ (@oF0oMizvkcjUyx1) January 30, 2018