കേസ് ജില്ല സെഷന്‍സ് കോടതിയിലേക്ക്
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്നാണ് കോടതി അറിയിച്ചത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് പരിശോധനയ്ക്ക് നല്‍കുന്നതിനെ നേരത്തെ അന്വേഷണ സംഘം കോടതിയില്‍ എതിര്‍ത്തിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണം ജില്ല സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
നേരത്തെ കേസിലെ കുറ്റപത്രവും അനുബന്ധ രേഖകളും ദിലീപിന് കോടതി നല്‍കിയിരുന്നു. ദിലീപിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് ദൃശ്യം പരിശോധിക്കാനുള്ള അവസരവും കോടതി നല്‍കിയിരുന്നു. എന്നാല്‍ കേസിന്റെ പ്രധാന തെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.