UPDATES

കാണാതായ ഇന്‍ഡോനേഷ്യന്‍ വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരണം

അഴിമുഖം പ്രതിനിധി

പാപ്പുവ ന്യൂഗിനിയയില്‍വെച്ച് കാണാതായ ഇന്‍ഡോനേഷ്യന്‍ വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരണം. വിമാനത്തിന്റെ അവശിഷ്ടം മേഖലയില്‍ നിന്ന് കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് അനുമാനം. മലമുകളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഗ്രാമവസികളാണ് കണ്ടെത്തിയത്.

ഇന്ന് ഉച്ച കഴിഞ്ഞ് 2. 51 ഓടുകൂടിയാണ് ജീവനക്കാരുള്‍പ്പെടെ 54 പേരുമായി യാത്ര തിരിച്ച വിമാനം കാണാതാകുന്നത്. ഇന്‍ഡോനേഷ്യയിലെ ജയപുരയിലുള്ള സെന്റാനി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.21 ന് പറന്നുപൊങ്ങിയ വിമാനവുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പാവുവ മേഖലയ്ക്കടുത്തുവെച്ച് നഷ്ടപ്പെടുകയായിരുന്നു. ത്രിഗണ എയറിന്റെ എടിആര്‍42 വിമാനമാണ് കാണാതായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍