ബിജെപിയേയും അതിന്റെ വിഭാഗീയ അജണ്ടകളേയും ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയില്‍ എല്ലായിടത്തും ഞങ്ങള്‍ തുടര്‍ന്നും എതിര്‍ക്കും. അത്യന്തം ഹീനമായ പരിപാടികളുമായി മുന്നേറുന്ന ബിജെപിയേയും സംഘപരിവാറിനേയും പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാം രംഗത്ത് വരണം.
ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും ബിജെപിക്കെതിരെ പോരാട്ടമുഖം തുറക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫേസ്ബുക്ക് പോസ്റ്റിലാണ് യെച്ചൂരി ഇക്കാര്യം പറയുന്നത്. ത്രിപുരയിലെ ജനങ്ങള്‍ ബിജെപി – ഐ പി എഫ് ടി സര്‍ക്കാരിനെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലം അവരെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്കിയ ത്രിപുരയിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
ബിജെപിയേയും അതിന്റെ വിഭാഗീയ അജണ്ടകളേയും ത്രിപുരയില്‍ മാത്രമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഞങ്ങള്‍ തുടര്‍ന്നും എതിര്‍ക്കും. അത്യന്തം ഹീനമായ പരിപാടികളുമായി മുന്നേറുന്ന ബിജെപിയേയും സംഘപരിവാറിനേയും പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാം രംഗത്ത് വരണം. പോരാട്ടം തുടങ്ങിക്കഴിഞ്ഞു – യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.