സൂപ്പര്‍ വുമണ്‍, ഉരുക്കു വനിത, അത്ഭുത വനിത എന്നൊക്ക പലവിശേഷണങ്ങളാണ് സീമയ്ക്ക്
മാധ്യമങ്ങള്‍ അടക്കം എന്നെ പല പേരുകളില്‍ വിശേഷിപ്പിച്ചു കേള്‍ക്കാറുണ്ട്; സൂപ്പര്‍ വുമണ്‍, ഉരുക്കു വനിത, അത്ഭുത വനിത എന്നൊക്കെ. പക്ഷേ ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് ഒരേയോരു വിശേഷണത്താല്‍ മാത്രമാണ്; ഇന്ത്യയുടെ ആദ്യത്തെ വനിത കമാന്‍ഡോ ട്രെയിനര്‍. ഡോ. സീമ റാവുവിന്റ വാക്കുകളാണിത്. പക്ഷേ, പലരായി ചാര്‍ത്തി കൊടുക്കുന്ന ഓരോ വിശേഷണങ്ങള്‍ക്കും തീര്‍ത്തും അര്‍ഹയാണ് സീമ റാവു എന്നതാണ് അവരെക്കുറിച്ച് അറിയുമ്പോള്‍ നമുക്ക് മനസിലാകുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് സീമ റാവുവിനെ കുറിച്ച് തയ്യാറാക്കിയ ഈ വീഡിയോ കണ്ടാല്‍ അത് വ്യക്തമാകും.
ഇന്ത്യയിലെ ആദ്യത്തെ വനിത കമാന്‍ഡോ ട്രെയിനര്‍ എന്നപോലെ നിലവിലുള്ള ഒരേയൊരു വനിത കമാന്‍ഡോ ട്രെയിനര്‍ കൂടിയാണ് സീമ. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യന്‍ സേനയുടെ സ്പെഷ്യല്‍ ഫോഴ്സുകളെ പരിശീലിപ്പിക്കുന്നുണ്ട് സീമ. അതും യാതൊരു പ്രതിഫലവും കൂടാതെ.
സീമയെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും. മിലട്ടറി ആയോധനകലയില്‍ ഏഴാമത് ഡിഗ്രി ബ്ലാക് ബെല്‍റ്റ്, കോംബാറ്റ് ഷൂട്ടിംഗ് ഇന്സ്ട്രക്റ്റര്, ഫയര്‍ ഫൈറ്റര്‍, സ്കൂബ ഡൈവര്‍, മിസ് ഇന്ത്യ വേള്‍ഡ് പേജ്യന്റ് ഫൈനലിസ്റ്റ്, ജീറ്റ് കുനെ ഡോ അഭ്യാസത്തില്‍(1976 ല്‍ ബ്രൂസ് ലീ വികസിപ്പിച്ച ആയോധനകല) വിദഗ്ധ…ഇനിയുമുണ്ട് സീമയുടെ നേട്ടങ്ങള്‍…
ഈ വീഡിയോ കണ്ടാല്‍ ഡോ. സീമ റാവുവിനെ കൂടുതല്‍ അറിയാന്‍ കഴിയും.