ഈ കുടുംബത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി അക്കൌണ്ട് വിവരങ്ങള്‍ പങ്കുവയ്ക്കുന്നു
പാലക്കാട് ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ മലദ്വാരമില്ലാതെ ജനിച്ച നാലര വയസുകാരന് അയ്യപ്പദാസിനെ ചികിത്സിക്കാനുള്ള വഴിയൊരുങ്ങി. ചികിത്സക്കായി അയ്യപ്പദാസിനെ കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. 14-ന് ശസ്ത്രക്രിയയ്ക്കുള്ള തീയതി തീരുമാനിക്കും. പട്ടികവർഗ വികസന വകുപ്പാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നത്. ഈ മാസം നാലിന് അഴിമുഖത്തിൽ വന്ന വാർത്തയെത്തുടർന്നാണ് നടപടി (മലദ്വാരമില്ലാതെ നാലര വർഷം; ഈ ആദിവാസിബാലന്റെ ദുരിതജീവിതത്തിന് ദാരിദ്ര്യവും ഒരു കാരണമാണ്)
പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പയറ്റുകാട് ചള്ളയിലെ ചെലങ്കാവ് ആദിവാസി കോളനിയിലാണ് നാലര വർഷമായി മലദ്വാരമില്ലാതെ അയ്യപ്പദാസ് ജീവിക്കുന്നത്. മലദ്വാരമില്ലാതെ ജനിച്ച അയ്യപ്പദാസിന് കുടുംബത്തിലെ ദാരിദ്ര്യം മൂലം ഓപ്പറേഷൻ ചെയ്യാൻ കഴിയാതെ വരികയായിരുന്നു. ഓപ്പറേഷന് ചെയ്യണമെങ്കില്‍ കുട്ടിക്ക് ആവശ്യത്തിന് ഭാരം ആവശ്യമുണ്ട്. എന്നാല്‍ പോഷകാഹാരം നല്കാന് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഈ കുടുംബത്തിന് കഴിയുന്നില്ല.
വാര്‍ത്ത വന്നതിനു പിന്നാലെ പുതുശ്ശേരി പഞ്ചായത്തും അയ്യപ്പദാസിനും കുടുംബത്തിനും ആവശ്യമായ അരിയും പയറുവർഗ്ഗങ്ങളും അടങ്ങിയ ഫാമിലി കിറ്റ് വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ നിരവധി അഴിമുഖം വായനക്കാരും അയ്യപ്പദാസിനെ സഹായിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഡോക്ടർമാരടക്കമുള്ള നിരവധി പേരാണ് വാർത്തയെത്തുടർന്ന് അഴിമുഖവുമായി ബന്ധപ്പെട്ടത്.
അയ്യപ്പദാസിന്റെ അമ്മയുടെ പേരിൽ വാളയാർ എസ്.ബി.ഐ.യിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ കുടുംബത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതാണ് അക്കൗണ്ട് വിവരങ്ങള്‍.
Bhagavathi K.
SBI Valayar Branch
Ac No: 67 33 04 91 802.
IFSC Code: SBIN0070418
മലദ്വാരമില്ലാതെ നാലര വർഷം; ഈ ആദിവാസിബാലന്റെ ദുരിതജീവിതത്തിന് ദാരിദ്ര്യവും ഒരു കാരണമാണ്