വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ ക്ലാസ് കഴിഞ്ഞു വരികയായിരുന്ന അശ്വിനിയെ ഗേറ്റില്‍ വച്ച് മധുരവയല്‍ സ്വദേശിയായ അഴകേശന് കുത്തിക്കൊല്ലുകയായിരുന്നു
ചെന്നൈയില്‍ കോളേജിനു മുന്നില്‍ വെച്ചു വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെന്നൈ കെ.കെ നഗറിലെ മീനാക്ഷി വനിതാ കോളജിലെ ബി.കോം വിദ്യാര്‍ത്ഥിനി അശ്വനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ ക്ലാസ് കഴിഞ്ഞു വരികയായിരുന്ന അശ്വിനിയെ ഗേറ്റില്‍ വച്ച് മധുരവയല്‍ സ്വദേശിയായ അഴകേശന് കുത്തിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അഴകേശനെ പിടികൂടിയ നാട്ടുകാർ ഇയാളെ മര്‍ദ്ദിച്ചവശനാക്കി പൊലീസിലേൽപിച്ചു. പോലീസ് ചോദ്യം ചെയ്തുവരികയാണ്.
അഴകേശന് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാണിച്ച് മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍ അശ്വിനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പകയാണോ കൊലപാതക കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
.