നന്ദി പറയാനാണ് തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ എത്തിയതെന്ന് ഹാദിയയും ഷെഫിനും
ഷഫിന്‍ ജഹാനുമായുള്ള വിവാഹം കോടതി ശരിവച്ചതോടെ തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്ന എല്ലാവര്ക്കും പ്രത്യേകിച്ച് പോപ്പുലര്‍ ഫ്രണ്ടിനോട് നന്ദി പറയുന്നെന്നും ഹാദിയ പറഞ്ഞു. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയയും ഭര്‍ത്താവ് ഷഫിന്‍ ജഹാനും.
ഭരണഘടന നല്കുന്ന മൗലീകാവകാശമാണ് ഇഷ്ടമുള്ള മതം സ്വീകരിക്കുക എന്നത്. പക്ഷെ താന്‍ മതം മാറാനായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അതേ മതത്തില്‍പ്പെട്ട പല സംഘടനകള്‍ക്ക് പോലും തന്നെ സഹായിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. പകരം സഹായിക്കുന്നവരെപ്പോലും കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കുറ്റപ്പെടുത്തുന്നതിന് പകരം അവര്‍ സഹായിക്കുകയല്ലേ വേണ്ടിയിരുന്നതെന്നും ഹാദിയ ചോദിച്ചു. പലരും പുറത്തുനിന്ന് കളി കാണുകയായിരുന്നു. തിങ്കളാഴ്ച കോളേജിലേക്ക് തിരികെ പോവും മുമ്പ് വിശദമായ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും ഇപ്പോള്‍ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു.
നന്ദി പറയാനാണ് തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ എത്തിയത്. അഭ്യസ്തവിദ്യരും പ്രായപൂര്‍ത്തിയായവരുമായ രണ്ട് പേര്‍ക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് പറഞ്ഞു.
തനിക്കെതിരെ എന്‍ഐഎ അന്വേഷണം തുടരട്ടെ. താന്‍ നിയമ പോരാട്ടം തുടരുമെന്നും നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി വിധിക്ക് പിന്നാലെ ഷഫിന്‍ ഹാദിയയെ മൂന്ന് ദിവസത്തെ അവധിയില്‍ കോളേജില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു.