UPDATES

കായികം

ചഹലിന് ഒരു വാച്ച് വാങ്ങിക്കൊടുക്കണം, അതിനൊരു കാരണവുമുണ്ട്; കോഹ്‌ലി പറയുന്നു

സാധാരണ സ്ട്രാപ്പ് ഉള്ള വാച്ച് പറ്റില്ല

ക്രിക്കറ്റ് ഫീല്‍ഡില്‍ നില്‍ക്കുന്നതുപോലെയല്ല, പുറത്ത് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആള് കൂളാണ്. പക്ഷേ, തന്റെ നേര്‍ക്ക് വരുന്ന ചോദ്യങ്ങളെ, ബോളുകളെന്നപോലെ നേരിടാനും കോഹ്‌ലി ക്ക് കഴിയും. അതുപക്ഷേ രസകരമായിട്ടാകും. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-ട്വന്റി ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കാതെ വിശ്രമത്തിലാണ് കോഹ്‌ലി ഇപ്പോള്‍. ഇതിനിടയില്‍ പങ്കെടുത്ത ഒരു പ്രമോഷണില്‍ ചടങ്ങില്‍ വച്ച് കോഹ്‌ലി ചില ചോദ്യങ്ങള്‍ നേരിട്ടു. അതിനു വിരാട് നല്‍കിയ ഉത്തരങ്ങള്‍ രസകരമാണ്.

ആര്‍ക്കെങ്കിലും ഒരു വാച്ച് സമ്മാനമായി കൊടുക്കുകയാണെങ്കില്‍ ആര്‍ക്ക് നല്‍കുമെന്നായിരുന്നു ഒരു ചോദ്യം. സംശയം കൂടാതെ കോഹ് ലി പറഞ്ഞു; ചഹല്‍. ഇന്ത്യയുടെ പുത്തന്‍ സ്പിന്‍ അത്ഭുതം യുസ്വേന്ദ്ര ചഹല്‍ തന്നെ. അതിനുള്ള കാരണവും പറഞ്ഞു കോഹ്‌ലി. അവന്‍ എപ്പോഴും താമസിച്ചാണ് വരുന്നത്. അതുകൊണ്ടാണ് അവനൊരു വാച്ച് വാങ്ങിക്കൊടുക്കണം. ഏത് വാച്ച് എന്നതൊന്നും പ്രശ്‌നമില്ല, സമയം നോക്കണം, അത്ര തന്നെ. മറ്റൊരു കാര്യം, ആ വാച്ചിന്റെ സ്ട്രാപ്പ് റബര്‍ ബാന്‍ഡോ അതുപോലെയുള്ള എന്തെങ്കിലുമോ കൊണ്ടായിരിക്കണം, കാരണം സാധാരണ സ്ട്രാപ്പുകള്‍ എല്ലാം അവന്റെ കൈയില്‍ കിടക്കില്ല; കോഹ്‌ലി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍