UPDATES

ട്രെയിനിലേക്ക് ലോറി ഇടിച്ചു കയറി: കോണ്‍ഗ്രസ് എംഎല്‍എ അടക്കം ആറുപേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ലോറി ട്രെയിനിലിടിച്ച് കര്‍ണാടകയിലെ എംഎല്‍എ അടക്കം ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ദേവദുര്‍ഗയിലെ കോണ്‍ഗ്രസ് എംഎല്‍എ വെങ്കിടേഷ് നായിക്കാണ് മരിച്ചത്. ഗ്രാനൈറ്റ് കയറ്റിയ ലോറി ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രെയിനിലെ എച്ച് വണ്‍ കോച്ചിലാണ് ട്രെയിന്‍ ഇടിച്ചത്. ഈ കോച്ചിലെ അഞ്ച് യാത്രക്കാരും ലോറി ഡ്രൈവറുമാണ് മരിച്ചത്. ബംഗളുരുവില്‍ നിന്ന് മഹാരാഷ്ട്രയിലെ നന്ദേഡിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അനന്തപൂര്‍ ജില്ലയിലെ പെനുകോണ്ട മണ്ഡലിലെ ലെവല്‍ക്രോസിലാണ് അപകടം ഉണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍