UPDATES

നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി

അഴിമുഖം പ്രതിനിധി

ബിജെപി ഒരിക്കലും അച്ഛേദിന്‍ (നല്ല ദിനങ്ങള്‍) വാഗ്ദാനം ചെയ്തിട്ടില്ലെന്നും എല്ലാം സോഷ്യല്‍ മീഡിയ ആരംഭിച്ചതാണെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ഇന്‍ഡോറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുതിച്ചുയരുന്ന ഉള്ളി വിലയെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് അനുകൂലമായി മാറിയ ഘടകങ്ങളില്‍ ഒന്നായിരുന്നു ഉള്ളിയുടെ വിലക്കയറ്റം. അച്ഛേ ദിനങ്ങള്‍ വന്നില്ലെന്ന് പറയുന്നവര്‍ കൂടുതല്‍ പോസിറ്റീവാകണം എന്നും രാജ്യത്ത് നല്ല സമയം വന്നു കഴിഞ്ഞുവെന്ന് മനസിലാക്കണം എന്നും മന്ത്രി വിശദീകരിച്ചു. പരാമര്‍ശം വിവാദമായതോടെ തന്റെ പ്രസ്താവനയില്‍ നിന്ന് ഒരു ഭാഗം മാത്രം എടുത്ത് കാണിച്ചതാണെന്നും അത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍