UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വില്ലേജ് കൌണ്‍സില്‍ മേധാവിയുടെ കാറിടിച്ചു ബീഹാറില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടത് ദൈനിക് ഭാസ്കര്‍ ജേര്‍ണലിസ്റ്റുകള്‍

ബീഹാറില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പാറ്റ്നയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഭോജ്പൂരില്‍ വില്ലേജ് കൌണ്‍സില്‍ മേധാവി മുഹമ്മദ് ഹര്‍സു കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ മരിച്ചത്.

ദൈനിക് ഭാസ്കര്‍ ജേര്‍ണലിസ്റ്റ് നവീന്‍ നിശ്ചല്‍, സഹപ്രവര്‍ത്തകന്‍ വിജയ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഹര്‍സുവിന്റെ എസ് യു വി സ്കോര്‍പ്പിയോ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഓടിക്കൂടിയ ജനക്കൂട്ടം സ്കോര്‍പ്പിയോ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്ന് ഹര്‍സുവും കൂടെയുണ്ടായിരുന്ന മകനും ഓടിരക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹര്‍സു എന്നു പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍