വിവാദമായതോടെ ഈ ട്വീറ്റ് അമിത് മാളവ്യ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം താന്‍ ടൈംസ് നൗ ചാനല്‍ കണ്ടാണ് ട്വീറ്റ് ചെയ്തതെന്നാണ് അമിത് മാളവ്യയുടെ വിശദീകരണം.
കര്‍ണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ട്വിറ്റര്‍ വഴി പുറത്തുവിട്ട ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ നടപടി വിവാദമായി. സംഭവം അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് വ്യക്തമാക്കി. വിവാദമായതോടെ ഈ ട്വീറ്റ് അമിത് മാളവ്യ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം താന്‍ ടൈംസ് നൗ ചാനല്‍ കണ്ടാണ് ട്വീറ്റ് ചെയ്തതെന്നാണ് അമിത് മാളവ്യയുടെ വിശദീകരണം. വോട്ടെടുപ്പ് തീയതി മേയ് 12 തന്നെയാണ് പറഞ്ഞിരുന്നതെങ്കിലും വോട്ടെണ്ണല്‍ തീയതി മേയ് 18 എന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നത്.
Watch Times Now, Zakka. https://t.co/iJZwGqL50x
— Amit Malviya (@malviyamit) March 27, 2018