തീര്‍ച്ചയായും ഞാന്‍ തിരിച്ചു വരും
ഒറ്റ സിനിമകൊണ്ട് മലയാളിയുടെ സ്വന്തം കുട്ടിയായി മാറിയ സുഡു നാട്ടിലേക്ക് തിരിച്ചുപോയി. ‘എന്റെ ആത്മാവിന്റെ ഒരു കഷണം കേരളത്തില്‍ ഉപേക്ഷിച്ചാണ് ഞാന്‍ പോകുന്നത്’ എന്നു സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ നായകന് സാമുവല്‍ അബിയോള റോബിന്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
“ഞാന്‍ എന്റെ രാജ്യമായ നൈജീരിയയിലേക്കുള്ള യാത്രയിലാണ്. ഒരു പാതി ഇന്ത്യക്കാരന് എന്ന പോലെ ഞാന്‍ എന്റെ ആത്മാവിന്റെ ഒരു തുണ്ട് കേരളത്തില്‍ ഉപേക്ഷിച്ചാണ് പോകുന്നത്. തീര്‍ച്ചയായും ഞാന്‍ തിരിച്ചു വരും”