UPDATES

സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ആനുകൂല്യമെന്ന് മോദി

അഴിമുഖം പ്രതിനിധി

സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഈ പദ്ധതി ആരുടെയും സൗജന്യമല്ലെന്നും സൈനികരുടെ അവകാശമാണെന്നും മോദി പറഞ്ഞു. ഫരീദാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേ ആയിരുന്നു മോദിയുടെ പ്രഖ്യാപനം.

സൈനികര്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നതെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ സൈനികര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇതിനെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.

എന്നാല്‍ വിമുക്ത ഭടന്മാര്‍ ജന്തര്‍ മന്തിറില്‍ നടത്തി വരുന്ന സമരം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് പ്രഖ്യാപനങ്ങളല്ല, രേഖാമൂലമുള്ള ഉറപ്പാണ് വേണ്ടതെന്നു വിമുക്തഭടന്മാര്‍ പറയുന്നു. പ്രതിരോധമന്ത്രി ഇക്കാര്യത്തില്‍ തീരുമാനം ടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഭാവികാര്യങ്ങള്‍ അടുത്ത ശനിയാഴ്ച്ച നടക്കുന്ന റാലിയില്‍ തീരുമാനിക്കുമെന്നും സൈനികര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍