UPDATES

യാത്ര

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം: പിണറായി

ഇത്തരത്തില്‍ നിര്‍ബന്ധമായി മുഴുവന്‍ കടകളും സ്ഥാപനങ്ങളും അടപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ് എന്ന് പിണറായി അഭിപ്രായപ്പെട്ടു. ടൂറിസം വ്യവസായത്തെ ഇത് വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്.

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളേയും പത്രം, പാല്‍ എന്നിവയേയും പോലെ ടൂറിസത്തേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ടെലിവിഷന്‍ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇത്തരത്തില്‍ നിര്‍ബന്ധമായി മുഴുവന്‍ കടകളും സ്ഥാപനങ്ങളും അടപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ് എന്ന് പിണറായി അഭിപ്രായപ്പെട്ടു. ടൂറിസം വ്യവസായത്തെ ഇത് വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. സംസ്ഥാന വ്യാപകമായി ഈ വര്‍ഷം ഇതുവരെ മൂന്ന് ഹര്‍ത്താലുകളാണ് ഉണ്ടായത്.

ഹര്‍ത്താലുകള്‍ സാധാരണമാണ്, അത് സാധാരണക്കാരുടെ ജീവിതത്തെയും വലയ്ക്കുന്നു. കേരള ഹൈക്കോടതി ഹര്‍ത്താലിനെതിരെ കുറേ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ആ നിയമങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. അധികം വൈകാതെ തന്നെ രാഷ്ട്രീയപാര്‍ട്ടികളും, സാമൂഹിക സ്ഥാപനങ്ങളും ഇതിനായി ഒരുമിച്ചിറങ്ങണം – മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍