UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപിക്കാര്‍ക്കെതിരെ എഫ്ഐആർ ഇല്ല; മധ്യപ്രദേശിൽ ഡോക്ടർ രാജി വെച്ചു

ഡോക്ടർ നൽകിയ രാജിക്കത്തിൽ തന്നെ ബിജെപി പ്രവർത്തകര്‍ വിളിച്ച തെറിവാക്കുകളും ബലാൽസംഗഭീഷണിയുമെല്ലാം വിശദീകരിച്ചിട്ടുണ്ട്.

തന്നെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടർ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് ജബൽപൂരിലെ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ സ്ത്രീയെ ബലാൽസംഗം ചെയ്യുമെന്ന് ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്.

രോഗിയായ ഒരു കുട്ടിയെ സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് റഫർ ചെയ്തതിന് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിയിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ആശുപത്രിയിൽ‌ വെച്ചും പിന്നീട് പൊലീസ് സ്റ്റേഷനിൽ‌ വെച്ചും തന്നെ തെറി വിളിച്ചവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആർ ഇടാൻ തയ്യാറായില്ലെന്നാണ് ഡോക്ടറുടെ ആരോപണം. പ്രാദേശിക ബിജെപി നേതാക്കളാണ് തന്നെ അപമാനിച്ചവരെല്ലാമെന്ന് ഡോക്ടർ പറയുന്നു.

പൊതുജനാരോഗ്യ, കുടുംബക്ഷേമ ഡയറക്ടർക്ക് ഡോക്ടർ നൽകിയ രാജിക്കത്തിൽ തന്നെ ബിജെപി പ്രവർത്തകര്‍ വിളിച്ച തെറിവാക്കുകളും ബലാൽസംഗഭീഷണിയുമെല്ലാം വിശദീകരിച്ചിട്ടുണ്ട്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശ്യാമ ചരൺ ശുക്ലയുടെ ബന്ധു കൂടിയാണ് ഈ ഡോക്ടർ. സമൂഹത്തിൽ നിലയുള്ള ഒരു കോൺഗ്രസ്സ് കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും ഇത്രയേറെ വ‍ൃത്തികേടുകൾ താൻ സഹിച്ചിട്ടും പ്രതീക്ഷയുടെ ഒരു കണം പോലും തനിക്ക് കാണാനാകുന്നില്ലെന്നും ഡോക്ടർ രാജിക്കത്തിൽ പറഞ്ഞു. തന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്. എന്നിട്ടും ഇതുവരെ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിട്ടുല്ലെന്നും രാജിക്കത്ത് പറയുന്നു.

രണ്ടുകൂട്ടരും പരസ്പരം പഴിചാരുന്നതിനാൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ജബൽപൂർ എസ്‌പി ഇൻചാർജ് സൗരഭ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍